Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Team India

Sports

വ​ഡോ​ദ​ര ഏ​ക​ദി​നം: ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്

വ​ഡോ​ദ​ര: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൈ​ക്കി​ൾ ബ്ര​യ്സ്‌​വെ​ല്ലി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ൽ ഇ​റ​ങ്ങു​ന്ന കി​വീ​സ് യ‌ു​വ​നി​ര​യെ​യാ​ണ് അ​ണി​നി​ര​ത്തു​ന്ന​ത്.

ഇ​ന്ത്യ​ൻ പേ​സ് നി​ര​യി​ൽ പ്ര​സി​ദ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഹ​ർ​ഷി​ദ് റാ​ണ എ​ന്നി​വ​രു​ണ്ട്. കു​ൽ​ദീ​പ് യാ​ദ​വും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റു​മാ​ണ് സ്പി​ന്ന​ർ​മാ​ർ.

വ​ഡോ​ദ​ര​യി​ൽ മ​ഞ്ഞു​വീ​ഴ്ച പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്യു​ന്ന​വ​ർ​ക്ക് ബാ​റ്റിം​ഗ് എ​ളു​പ്പ​മാ​യേ​ക്കും. മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യാ​ൽ മാ​ത്ര​മേ കി​വീ​സി​ന് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ക​ഴി​യൂ.

Sports

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്; നാ​ലാം ട്വ​ന്‍റി-20 ഉ​പേ​ക്ഷി​ച്ചു

ല​ക്നോ: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​ലാം ട്വ​ന്‍റി-20 മ​ത്സ​രം ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചു. ടോ​സ് പോ​ലും ഇ​ടാ​തെ​യാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്. ഇ​തോ​ടെ അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം നി​ർ​ണാ​യ​ക​മാ​യി.

നി​ല​വി​ൽ ഇ​ന്ത്യ പ​ര​മ്പ​ര​യി​ൽ 2-1 എ​ന്ന നി​ല​യി​ൽ മു​ന്നി​ലാ​ണ്. പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​വ​സാ​ന മ​ത്സ​രം ജ​യി​ക്ക​ണം. പ​ര​മ്പ​ര​യി​ലെ ഒ​ന്നും മൂ​ന്നും മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് പ​ര​മ്പ​യി​ലെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ടെ​സ്റ്റ് പ​ര​മ്പ​ര 2-0 എ​ന്ന നി​ല​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​ക​ദി​ന പ​ര​മ്പ​ര 2-1 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Sports

ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും മി​ന്നി ദ​ക്ഷി​ണാ​ഫ്രി​ക്ക; ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി

ച​ണ്ഡി​ഗ​ഡ്: ‌ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 51 റ​ൺ​സി​ന്‍റെ തോ​ൽ​വി. ഇ​തോ​ടെ അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര 1-1 എ​ന്ന നി​ല​യി​ലാ​യി. 214 എ​ന്ന കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ടീം ​ഇ​ന്ത്യ 19.1 ഓ​വ​റി​ൽ 162 റ​ൺ​സി​ന് പു​റ​ത്താ​യി.

62 റ​ൺ​സ് നേ​ടി​യ തി​ല​ക് വ​ർ​മ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച​ത്. 17 പ​ന്തി​ൽ 27 റ​ൺ​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ജി​തേ​ഷ് ശ​ർ​മ​യാ​ണ് ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന സ്കോ​റ​ർ. മ​റ്റാ​രു കാ​ര്യ​മാ​യ ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്തി​യി​ല്ല.

നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ പു​റ​ത്താ​യി ഉ​പ​നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ൽ വീ​ണ്ടും നി​റം​മ​ങ്ങി. നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് അ​ഞ്ച് റ​ൺ​സി​നും ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ 17 റ​ൺ​സി​നും പു​റ​ത്താ​യി. ഹ​ർ​ദി​ക് പാ​ണ്ഡ്യ (20), അ​ക്ഷ​ർ പ​ട്ടേ​ൽ (21) എ​ന്നി​വ​ർ​ക്ക് വേ​ഗ​ത്തി​ൽ സ്കോ​ർ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത് മ​ധ്യ​ഓ​വ​റു​ക​ളി​ൽ ഇ​ന്ത്യ​ൻ സ്കോ​ർ മ​ന്ദ​ഗ​തി​യി​ലാ​ക്കി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ഒ​റ്റ്‌​ന​ൽ ബാ​ർ​ട്മാ​ൻ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ലു​ങ്കി എ​ൻ​ഗി​ഡി, ലു​തോ സി​പാം​ബ്ല, മാ​ർ​ക്കോ യാ​ൻ​സ​ൻ എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ക്വി​ന്‍റ​ൺ ഡി ​കോ​ക്കി​ന്‍റെ ഇ​ന്നിം​ഗ്സ് ക​രു​ത്തി​ലാ​ണ് കൂ​റ്റ​ൻ സ്കോ​ർ നേ​ടി​യ​ത്. ഡി ​കോ​ക്ക് 46 പ​ന്തി​ൽ അ​ഞ്ച് ഫോ​റും ഏ​ഴ് സി​ക്സും ഉ​ൾ​പ്പ​ടെ 90 റ​ൺ​സ് നേ​ടി. മാൻ ഓഫ് ദ മാച്ച് പുരസ്കാരവും ഡി കോക്ക് സ്വന്തമാക്കി.

ക്യാ​പ്റ്റ​ൻ എ​യ്‌​ഡ​ൻ മാ​ര്‍​ക്രം 26 പ​ന്തി​ല്‍ 29 റ​ണ്‍​സ​ടി​ച്ച​പ്പോ​ള്‍ ഡേ​വി​ഡ് മി​ല്ല​ര്‍ 12 പ​ന്തി​ല്‍ 20 റ​ണ്‍​സു​മാ​യും ഡൊ​ണോ​വ​ന്‍ ഫെ​രേ​ര 16 പ​ന്തി​ല്‍ 30 റ​ണ്‍​സു​മാ​യും പു​റ​ത്താ​കാ​തെ നി​ന്നു. അ​വ​സാ​ന മൂ​ന്ന് ഓ​വ​റി​ൽ 49 റ​ൺ​സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ​ർ​മാ​ർ അ​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ത്യ​യ്ക്കാ​യി വ​രു​ൺ ച​ക്ര​വ​ർ​ത്തി ര​ണ്ട് വി​ക്ക​റ്റു​ക​ൾ നേ​ടി.

Sports

സ​ഞ്ജു പു​റ​ത്തു ത​ന്നെ; ഇ​ന്ത്യ​യ്ക്ക് ഫീ​ൽ​ഡിം​ഗ്

ച​ണ്ഡി​ഗ​ഡ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ദ്യ മ​ത്സ​ര​ത്തി​ലെ ടീ​മി​ൽ നി​ന്നും മാ​റ്റം വ​രു​ത്താ​തെ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ സ​ഞ്ജു സാം​സ​ൺ സൈ​ഡ് ബെ​ഞ്ചി​ൽ തു​ട​രും.

അ​തേ​സ​മ​യം ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ന്തി​മ ഇ​ല​വ​നി​ൽ മൂ​ന്ന് മാ​റ്റം വ​രു​ത്തി. റീ​സ ഹെ​ൻ​ഡ്രി​ക്സ്, ഒ​റ്റ്‌​നെ​ൽ ബാ​ർ​ട്മെ​ൻ, ജോ​ർ​ജ് ലി​ൻ​ഡെ എ​ന്നി​വ​ർ ടീ​മി​ലെ​ത്തി​യ​പ്പോ​ൾ കേ​ശ​വ് മ​ഹാ​രാ​ജ്, ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ്, ആ​ൻ‌​റി​ച്ച് നോ​ർ​ക്കി​യ എ​ന്നി​വ​ർ അ​ന്തി​മ ഇ​ല​വ​നി​ൽ നി​ന്നും പു​റ​ത്താ​യി.

അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ 101 റ​ൺ​സി​ന്‍റെ ഗം​ഭീ​ര വി​ജ​യം നേ​ടി​യ ഇ​ന്ത്യ 1-0ന് ​മു​ന്നി​ലാ​ണ്. ഹ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ഓ​ൾ​റൗ​ണ്ട് മി​ക​വാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യ മ​ത്സ​ര​ത്തി​ൽ മി​ക​ച്ച വി​ജ​യം സ​മ്മാ​നി​ച്ച​ത്.

Sports

മോ​ഹി​ത് ശ​ർ​മ ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: പേ​സ് ബൗ​ള​ർ മോ​ഹി​ത് ശ​ർ​മ ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു. 34 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ കു​പ്പാ​യ​മ​ണി​ഞ്ഞ മോ​ഹി​ത് ഒ​രു പ​തി​റ്റാ​ണ്ടോ​ളം ഐ​പി​എ​ല്ലി​ലും ക​ളി​ച്ചു. 26 ഏ​ക​ദി​ന​ങ്ങ​ളി​ലും എ​ട്ട് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ലു​മാ​ണ് താ​രം ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ച​ത്.

ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള 37 വ​യ​സു​കാ​ര​നാ​യ മോ​ഹി​ത് ഐ​പി​എ​ല്ലി​ലും ശ്ര​ദ്ധേ​യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്, ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്, ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്, കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് എ​ന്നീ ടീ​മു​ക​ൾ​ക്കാ​യി ക​ളി​ച്ചു. മൂ​ന്ന് ഐ​പി​എ​ൽ ഫൈ​ന​ൽ ക​ളി​ച്ചെ​ങ്കി​ലും ഒ​രി​ക്ക​ൽ പോ​ലും കി​രീ​ടം നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന ദു​ർ​ഗ​തി​യും താ​ര​ത്തി​നു​ണ്ട്.

26 ഏ​ക​ദി​ന​ങ്ങ​ളി​ൽ 31 വി​ക്ക​റ്റു​ക​ൾ നേ​ടി​യ താ​രം എ​ട്ട് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ആ​റ് വി​ക്ക​റ്റു​ക​ളും സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. ഐ​പി​എ​ല്ലി​ൽ 120 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 134 വി​ക്ക​റ്റു​ക​ൾ നേ​ടി.

Sports

പ​രി​ക്കു​ണ്ടെ​ങ്കി​ലും ഗി​ൽ തി​രി​ച്ചെ​ത്തി; സ​ഞ്ജു ടീ​മി​ൽ തു​ട​രും

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഓ​പ്പ​ണ​ർ ശു​ഭ്മാ​ൻ ഗി​ൽ ടീ​മി​ൽ തി​രി​ച്ചെ​ത്തി. പ​രി​ക്ക് പൂ​ർ​ണ​മാ​യും ഭേ​ദ​മാ​യി​ല്ലെ​ങ്കി​ലും സെ​ല​ക്ട​ർ​മാ​ർ ഗി​ല്ലി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ സ​ഞ്ജു സാം​സ​ണും ടീ​മി​ലി​ടം പി​ടി​ച്ചു. പ​ര​മ്പ​ര​യ്ക്ക് മു​ൻ​പ് കാ​യി​ക​ക്ഷ​മ​ത തെ​ളി​യി​ച്ചാ​ൽ ഗി​ൽ ഓ​പ്പ​ണ​ർ സ്ഥാ​ന​ത്ത് തു​ട​രും. അ​ല്ലാ​ത്ത​പ​ക്ഷം സ​ഞ്ജു സാം​സ​ൺ അ​ഭി​ഷേ​ക് ശ​ർ​മ​യ്ക്കൊ​പ്പം ഇ​ന്നിം​ഗ്സ് ഓ​പ്പ​ൺ ചെ​യ്യു​മെ​ന്നാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ പ്ലാ​ൻ.

പ​രി​ക്കി​ൽ നി​ന്നും മു​ക്ത​നാ​യ ഓ​ൾ​റൗ​ണ്ട​ർ ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും ടീ​മി​ലി​ടം പി​ടി​ച്ചു. അ​തേ​സ​മ​യം ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ൽ ടീ​മി​ലു​ണ്ടാ​യി​രു​ന്ന ബാ​റ്റ​ർ റി​ങ്കു സിം​ഗ്, ഓ​ൾ​റൗ​ണ്ട​ർ നി​തീ​ഷ്കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​രെ 15 അം​ഗ ടീ​മി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. സൂ​ര്യ​കു​മാ​ർ യാ​ദ​വ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി തു​ട​രും.

ടീം: ​സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, തി​ല​ക് വ​ർ​മ, ഹ​ർ​ദി​ക് പാ​ണ്ഡ്യ, സ​ഞ്ജു സാം​സ​ൺ, ജി​തേ​ഷ് ശ​ർ​മ, ശി​വം ദും​ബെ, അ​ക്ഷ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജ​സ്പ്രീ​ത് ബും​റ, വ​രു​ൺ ച​ക്ര​വ​ർ​ത്തി, അ​ർ​ഷ​ദീ​പ് സിം​ഗ്, കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ദ് റാ​ണ.

 

Sports

ജൂ​ണി​യ​ര്‍ പു​രു​ഷ ലോ​ക​ക​പ്പ് ഹോ​ക്കിയിൽ ഇന്ത്യക്ക് ജയം

ചെ​ന്നൈ: ജൂ​ണി​യ​ര്‍ പു​രു​ഷ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വ​മ്പ​ന്‍ ജ​യ​വു​മാ​യി പി.​ആ​ര്‍. ശ്രീ​ജേ​ഷ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന ടീം ​ഇ​ന്ത്യ.

പൂ​ള്‍ ബി​യി​ല്‍ ചി​ലി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ഏ​ഴ് ഗോ​ളി​ന് ഇ​ന്ത്യ​ന്‍ ജൂ​ണി​യ​ര്‍ സം​ഘം നി​ലം​പ​രി​ശാ​ക്കി. ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ലെ വ​മ്പ​ന്‍ ജ​യ​മാ​ണ് ആ​തി​ഥേ​യ​ര്‍ കു​റി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ഇ​ന്ത്യ​ക്കാ​യി റോ​ഷ​ന്‍ കു​ജു​ര്‍ (16, 21), ദി​ല്‍​രാ​ജ് സിം​ഗ് (25, 34) എ​ന്നി​വ​ര്‍ ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. അ​ജീ​ത് യാ​ദ​വ് (35), അ​ന്‍​മോ​ൽ‍ (48), ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് (60) എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍.

പൂ​ള്‍ ബി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് 4-0ന് ​ഒ​മാ​നെ കീ​ഴ​ട​ക്കി​യി​രു​ന്നു. പൂ​ള്‍ എ​യി​ലെ മ​ത്സ​ര​ങ്ങളിൽ ജ​ര്‍​മ​നി 4-0ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും അ​യ​ര്‍​ല​ന്‍​ഡ് 4-3ന് ​കാ​ന​ഡ​യെ​യും തോ​ല്‍​പ്പി​ച്ചു.

പൂ​ള്‍ ബി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്ന് ഒ​മാ​നെ നേ​രി​ടും. ഡി​സം​ബ​ര്‍ ര​ണ്ടി​ന് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ന് എ​തി​രേ​യാ​ണ് പൂ​ളി​ല്‍ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന മ​ത്സ​രം. പൂ​ളി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍ ക്വാ​ര്‍​ട്ട​റി​ലേ​ക്ക് മു​ന്നേ​റും. ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്ക് റാ​ങ്കിം​ഗ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ക്കാ​ം.

Latest News

Corehub Up